Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Three Vehicles Collided

Thrissur

മു​ണ്ടൂ​ർ പ​ഴ​യ​ങ്ങാ​ടി കു​പ്പി​ക്ക​ഴു​ത്തി​ൽ മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

മു​ണ്ടൂ​ർ: തൃ​ശൂ​ർ - കു​ന്നം​കു​ളം റോ​ഡി​ൽ മു​ണ്ടൂ​ർ പ​ഴ​യ​ങ്ങാ​ടി കു​പ്പി​ക്ക​ഴു​ത്തി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്ന് കു​ന്നം​കു​ളം ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നെ ത്തു​ട​ർ​ന്ന് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഗു​ഡ്‌​സ് ഓ​ട്ടോ​യ്ക്ക് പി​ന്നി​ൽ ഇ​ന്നോ​വ കാ​ർ നി​ർ​ത്തി​യ​തോ​ടെ ഇ​തി​നു പി​റ​കി​ൽ നി​യ​ന്ത്ര​ണം വി​ട്ടെ​ത്തി​യ കാ​ർ ഇ​ന്നോ​വ​യു​ടെ പി​ൻ​ഭാ​ഗ​ത്ത് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മു​ന്നോ​ട്ടു​നീ​ങ്ങി​യ ഇ​ന്നോ​വ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ഗു​ഡ്‌​സ് ഓ​ട്ടോ​യു​ടെ പി​റ​കി​ലും ഇ​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ഏ​റ്റ​വും പി​ന്നി​ൽ വ​ന്നി​ടി​ച്ച കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ഇ​ന്നോ​വ കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ​യും പി​ൻ​ഭാ​ഗ​ത്തെ​യും ബം​ബ​റു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

Latest News

Up